അമ്മിഞ്ഞപ്പാലിന്റെ
മധുരമാണമ്മ.
വഴിയരികിൽ കണ്ടവരിൽ
ഒരാൾ കാവിമുണ്ടും
മറ്റേയാൾ ചുവപ്പ്മുണ്ടും ഉടുത്തിരുന്നു
അവർ
പരസ്പരം
ജീവനെടുക്കാനായി അഞ്ഞ് കുത്തി
രണ്ടുപേരിൽനിന്നും
ഒരേനിറത്തിലെ ചോരചീറ്റി
കണ്ടുനിന്നവർ ഭാഗം തിരിഞ്ഞ് വഴക്കിട്ട് മടങ്ങി.
ആളില്ലാ കവലകൾ
ഏകരായ കലിഗുകൾ
അടച്ചിട്ട ജിമ്മുകൾ
പൂട്ടിട്ട കൊട്ടകകൾ
ഓർമയിൽപോലും
ഇങ്ങനൊന്നും ഓർത്തില്ല.
ഒറ്റപ്പെടലിന്റെ വേദന
അനുഭവിച്ചു തന്നെ
മനസ്സിലാക്കണം
കുറഞ്ഞത് ഒരസുഖം വന്ന്
ഒരുമുറിയിൽ
ഒറ്റയ്ക്കാവണം.
ഞാൻ കുറിക്കുന്ന വാക്കുകളെ
അർത്ഥമെത്തുമാറ്
അണിയിച്ചൊരുക്കുന്നവൻ
മഴത്തുള്ളികളെ
അമൃത ബിന്ദുക്കളാക്കുന്നവൻ.
മനസ്സ് പകുത്തവർ വേലികെട്ടി
ജാതി തിരിച്ചവർ വരിഞ്ഞുകെട്ടി
ഇതു കണ്ട് ദൈവം വിഷണ്ണനായി
പ്രളയത്തെ വിട്ടിട്ട് ആ വേലി നീക്കി
അതുകണ്ടു ദൈവം പുഞ്ചിരിച്ചു.
മഞ്ഞിൽ വിരിഞ്ഞോരു പൂവ്
വേഷങ്ങൾ മഴവില്ലുപോൽ
മലയാളിയുടെ അഹങ്കാരം
ഈ നായകൻ കിരീടമുള്ള
രാജാവിന്റെ മകൻ
നിന്റെ ചുണ്ടിലെ പുഞ്ചിരി
എന്റെ നെഞ്ചിലത് പ്രണയമായ്
നിന്റെ പൊഴിഞ്ഞയാ
വളപ്പൊട്ടുകൾ
എന്റെ കനവിലത്
ഓർമ്മയാണ്
നീ
വിരിയിക്കാൻ ഏൽപ്പിച്ച മയിൽപീലിയോ
ഇന്നുമതാ പുസ്തകത്താളിലുണ്ട്
ബാഗുകൾ സൈക്കിളിൽ തൂക്കി നാം നടന്നു
അകലുന്ന
വഴികളിൽ
നിന്നെനോക്കി
ഞാൻ
നിന്നു
ഒരുചിരി സമ്മാനിച്ച്
നീ മടങ്ങി
നീ നടന്നകന്ന വഴികളിൽ ഞാൻ
കാത്തുവെച്ചത് പ്രണയം
ഒരു അഴകിയ രാവണനായ്
തിരികെവന്ന്
കൈക്കലാക്കാൻ കാത്തുവെച്ച പ്രണയം
നെഞ്ചിലൊരു നെരിപ്പോടുപോൽ എരിയുന്നു
നിന്നോടുള്ള
എന്റെ
പ്രണയം
ആർക്കും അഴിക്കാനാവത്ത
കുരുക്കുപോലെ പിണഞ്ഞിരിക്കുന്ന
നമ്മൾ പ്രണയത്തിലാണ്
അല്ല
പ്രണയം നമ്മളിൽ ആണ്
എന്നിലെ രാക്കാഴ്ച്ച ഇങ്ങനെയാണ്..
ഇരളടഞ്ഞ വഴികളും
നിറം മയങ്ങിയ നേരവും
പെയ്തൊഴിയാത്ത കനവുകളും
ചെന്നെത്തുന്നതോ
സൂര്യനെ പ്രണയിച്ച്
അടച്ചുപൂട്ടിയ രാത്രിയുടെപക്കൽ.
മാലാഖയാണിവൾ പോരാളിയാണവൻ
ഈ ദുർഘടകാലത്ത് ആശ്വാസമാണിവർ
വിയർത്തുകുളിച്ചവർ
ജീവനായ് പൊരുതുന്നു
ജീവൻ മറന്നിവർ ഒരുമിച്ച് പടവെട്ടും
വിട്ടു കൊടുക്കില്ലവരീ
നാടിനെ
അതിജീവനത്തിന്റെ
മാലാഖമാരിവർ
സത്യം തെറ്റിനെ ശരിയാക്കും
ശരിയെ തെറ്റാക്കും
വരികൾക്കിടയിലൂടെ വായിക്കേണ്ടിവരും ഇന്ന് സത്യത്തെ കണ്ടെത്താൻ
കഥയിൽ പറയാതെ പറഞ്ഞ സ്ഥലത്താവും സത്യം
സത്യം സത്യമായി തുടരുന്നു
ആരും കാണാതെ..
ഗാന്ധി ഒരു പാഠമാണ്
ഇന്നിന്റെ മക്കൾ പഠിക്കാത്ത പാഠം
മതത്തിന്റെ പേരിൽ പോരിടുമ്പോൾ
തുറക്കണം
ജാതിനോക്കി മനുഷ്യനെ തിരയുമ്പോൾ
തുറക്കണം
ഹിംസയ്ക്കായ് ഒരുങ്ങുമ്പോൾ
തുറക്കണം
ആരും തുറക്കാത്ത ആ പാഠം
നാളെക്കായ് നിനക്കായ് അവശേഷിക്കുന്നു.
രാവിലെ ഒരരുളപ്പാടുണ്ടായി
"ഉത്തമഭർത്താവ് ഭാര്യയെ സഹായിക്കും"
കേട്ടപാടെ അടുക്കളയിലെത്തി
മിക്സി പിടിച്ചു വാങ്ങി
സഹായം തുടങ്ങി.
അവൾ തലയിൽ കൈവച്ചു
"ഞാൻ ചതയ്ക്കാൻ വെച്ചത്
ഈ മനുഷ്യൻ
അരച്ച് കുളമാക്കി"
കേട്ടപാടെ പിന്മാറി
കോലായിൽ പതിവുപോലെ
പത്രവും ചായയുമായി ഇരുന്നു.
പിന്നെ രാത്രിവരെ അവളത് നിർത്തിയില്ല.
പുതുതായി കെട്ടിയ
മണിമാളിക കണ്ട
മലയാളി,
ഇതൊക്ക അനാവശ്യമാ..
ഒന്ന് തൂത്തിടാൻ
ഒന്ന് തുടച്ചിടാൻ
ഒത്തിരി പണിക്കാർ വേണം.
അങ്ങിനിരിക്കെ മലയാളിക്ക് ദുബായ് ലോട്ടോ അടിച്ചു
കോൺട്രാക്ടറെ തപ്പിയെടുത്ത് പറഞ്ഞു
ദാ.. അത് പോലെ വേണം !!
അതിനേക്കാൾ വലുതായാലും
കുഴപ്പമില്ല.
തോരാതെ പെയ്യുന്ന മഴയിൽ പ്രണയമുണ്ട്
കറുത്ത മേഘങ്ങളെ
അമൃത ബിന്ദുക്കളാക്കുന്നത് പ്രണയമാണ്
ഇടിമിന്നൽ അവർ പുണരുന്ന ശബ്ദമാണ്
അവർ പ്രണയിക്കുന്നു
നമ്മൾ ആസ്വദിക്കുന്നു
ഒരു കവിതാ ഭക്തയെന്നെ ആ ഗ്രൂപ്പിൽ ചേർത്തു
ഫേസ്ബുക്ക് കവികൾ നിറഞ്ഞ തീരം
ചേർന്നപ്പോ അവിടെയൊരു മത്സരം നടക്കുന്നു
ഞാനോ അടുക്കളപ്പണി തൊഴിലായ് പഠിച്ചവൻ
ഈ ഞാനും എഴുതിയൊരു കുഞ്ഞ് കവിത
ഉടനെ ഗ്രൂപ്പിലെ എഴുത്തച്ഛൻ എത്തി
പറഞ്ഞതോ
"ആംഗലേയം കുത്തിനിറച്ചത്"
പിന്നീട് വന്നതോ ഗ്രൂപ്പിന്റെ ഉള്ളൂർ
അദ്ദേഹം പറഞ്ഞു
"സന്ധിയും വരിയും അക്ഷരവും തെറ്റി"
പിന്നെ വന്നതോ ഗ്രൂപ്പിന്റെ കുമാരനാശാൻ ഉടനടി മൊഴിഞ്ഞു
"വാക്കിന്റെ അകലം കുറഞ്ഞുപോയി"
പിന്നെയെത്തി ഗ്രൂപ്പിന്റെ വള്ളത്തോൾ
തൽക്ഷണം പറഞ്ഞു
" വിഷയം പാടെ മറന്ന രചന"
എല്ലാം കേട്ട ഞാൻ
പേനയും പേപ്പറും ഉപേക്ഷിച്ച്
അടുക്കളയിലേക്ക് ഓടി
അവിടെയെന്റെ രുചിക്കൂട്ടുകൾ
വിഭവങ്ങളായി ഒരുങ്ങിയിരുന്നു.
ആദ്യമായി കറുത്ത ബോർഡിൽ ഒരു വര വരിച്ചു
കണക്കു സാർ പഠിപ്പിക്കാൻ "1" ആക്കിമാറ്റി
ഇംഗ്ലീഷ് മാഷ് അതിനെ ചെറിയക്ഷരം "i" ആക്കിതീർത്തു
മലയാളം ടീച്ചർ അത് മിനുക്കി ദീർഘം ആക്കിയതും ഓർക്കുന്നു.
പിന്നീട് ആ വരയിൽ നിന്നും ഒരുപാട് വരകളും ഒരുപാട് വിഷയങ്ങളുമായി വളർന്നു.
ആദ്യത്തെ ആ വരയിൽ നിന്നും തലയിലെഴുത്ത് തിരുത്തിയ എല്ലാ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഈ സുദിനത്തിൽ ഓർക്കുന്നു.
ഏവർക്കും ഹൃദ്യമായ അദ്ധ്യാപകദിനാശംസകൾ
കൊറോണ വന്ന് ഓണം
ഞങ്ങളെ കണ്ട് ഓണം
പിന്നെ പൊക്ക് ഓണം
കൊറോ
കൊറോണയിലുണ്ട് ഒരോണം
ഓണത്തിന് പത്തു ദിവസമാണവധി
കൊറോണയ്ക്ക് ദിനവും അവധിയാണ്
ഓണം വെയിൽ പോലെ തെളിഞ്ഞത്
കൊറോണ ജയിൽപോലെ ഇരുണ്ടത്
ഓണത്തിന് ഒരുമിച്ചാണ് നടത്തം
കൊറോണയ്ക്ക് ഒരുമീറ്റർ അകലവും
ഓണം മൂന്നടി മണ്ണിന്റെ കഥയാണ്
കൊറോണയോ ആറാടിയിലെത്തിക്കും
ഓണം കയ്യും മെയ്യും കഴുകളാണ്
കൊറോണയോ കൈ നന്നായ് കഴുകലാണ്
ഓണം മലയാളിക്ക് മധുരമൂറും മാസ്സാണ്
കൊറോണയ്ക്ക് മാസ്‌കില്ലെങ്കിൽ മരണമാണ്
ഓണത്തിന് അവിയലാണ് പ്രധാനി
കൊറോണയ്ക്ക് ദിനവും പല അവിയലുകളാണ്
ഓണത്തിന് ഒരുവീട്ടിൽ ഒത്തുചേരാം
കൊറോണയ്ക്ക് ഒരുവീട്ടിൽ ഒറ്റപ്പെടും
ഇനി നമുക്ക്
മാസ്കും സാനിറ്റൈസറും കൈയിൽ കരുതാം
ബന്ധങ്ങൾക്ക് ഒരു മീറ്റർ അകലം കാക്കാം
ഈ മഹാമാരിയെ പമ്പകടത്താം.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.