Tuesday, November 20, 2018

വിദൂരത്തെ ജോലി



ഒരു അവധിയിൽനിന്നും 
അടുത്ത അവധിയിലേക്കുള്ള 
ദൂരം 

Saturday, November 10, 2018

ജോലി

ടാർജെറ്റ് എത്തിക്കാൻ ഓടുമ്പോൾ 
ബൈക്ക് അപകടം  പറ്റി 
കുറച്ചു സീരിയസ് ആയി 
ആശുപത്രിയിലേക്ക് പോകുമ്പോ 
മാനേജരെ അറിയിച്ചു 

അയാൾ പറഞ്ഞു 
ജോലി വേണോങ്കിൽ 
 ടാർഗറ്റ് എത്തിക്കണോന്ന് 



Thursday, September 13, 2018

സ്നേഹം ദൂരം പ്രണയം



ഞാനും നീയും തമ്മിലെ ദൂരം നിനക്കറിയാമോ?????
അവൾ പറഞ്ഞു ഒരു സ്നേഹത്തിന്റെ ദൂരം അത്രതന്നെ
അല്ലാണ്ടെന്താ

Monday, September 10, 2018

സ്നേഹപൂർവ്വം നിനക്കായ്

കാലമെത്ര കഴിഞ്ഞാലും
ദൂരെഎത്ര അകന്നാലും
എൻ പ്രിയ സഖി

കാണ്മൂ ഞാൻ നിന്നെയാ
തുടിക്കുന്ന മിഴികളിൽ

കേൾപ്പു ഞാൻ നിൻശബ്ദ
സൗകുമാര്യത്തിൽ

കിളിതോൽക്കും നിന്നുടെ
താള ലയങ്ങളിൽ

ആരെയും കൊതിപ്പിക്കും
വശ്യമാം നടത്തത്തിൽ

പ്രണയം കൊഴിയാത്ത
നിൻ പെരുമാറ്റത്തിൽ

പ്രണയിനി എൻ പ്രേയസി
നീ ഒരു സ്വപ്നം ഒരിക്കലും
മായാത്ത മങ്ങാത്ത 
സുന്ദര സ്വപ്നം

Thursday, August 30, 2018

വാവുബലി

                     

അമ്മയെ ചവിട്ടിക്കൊന്ന മകനും 
ആലുവാ മണപ്പുറത്തുപോയി 
അമ്മയ്ക്കായ് ബലിയിട്ടു മടങ്ങി 

Wednesday, June 13, 2018

ഒരു പ്രണയത്തിന്റെ ഓർമയ്ക്ക്

പ്രണയത്തിന്റെ കൊഴിഞ്ഞുപോയ താളുകൾ മറിച്ചുനോക്കി എന്തൊരു തീക്ഷണതയായിരുന്നു ഞങ്ങളുടെ ബന്ധത്തിന്
ചിലനിമിഷങ്ങളിൽ ഞാനോർത്തു അവളെ ഉപേക്ഷിച്ചാൽ അവൾ മരിച്ചുകളയുമെന്ന്
പക്ഷെ എപ്പോളോ അവൾ എന്നെ മറന്നുപോയി മനസ്സിന്റെ ഉള്ളിൽ വെറുത്തുപോയി
എന്നും ഈ മുഖപുസ്‌തകത്തിൽ അവളെ ഞാൻ കാണും നെഞ്ചുതുളച്ചിറങ്ങുന്ന അവളുടെ കണ്ണുകൾ കാണും
ആ നോട്ടമാണിന്നെന്റെ പ്രണയം
           

Monday, January 29, 2018

"ഊണ് റെഡി"

ഉച്ചഭക്ഷണം തയ്യാറാക്കിയ വേലക്കാരി 
അമ്മയുടെ വാട്സ്ആപ്പിലേക്ക് ഒരു മെസ്സേജ്
                         "ഊണ് റെഡി"
'അമ്മ അതുടനെ ഫാമിലി ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തു 
ഉടനെ എല്ലാവരും വന്നു ഒരു മേശയുടെ പല മൂലകളിൽ 
ഇടതുകൈയിൽ മൊബൈൽ തെന്നിച്ച്
എന്തൊക്കെയോ കഴിച്ചുമടങ്ങി 

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.