Sunday, March 08, 2020

അതിർത്തി


അതിർത്തി തിരിച്ചവർ വേലികെട്ടി
വേലി പൊളിച്ചവർ മതിൽ പടുത്തു
മതിലിന്റെ ഉള്ളിലവർ വീട് വെച്ചു
മതിലുപോലവർ മനസ്സും കെട്ടി
മണ്ണ് കാണാത്തപോൽ ടൈൽസ് പാകി
മുറ്റംചൂൽ അവർ ചുട്ടെരിച്ചു
ഗേറ്റിന് മുൻപിലവർ ബോർഡും തൂക്കി
"പൊതുവഴി അല്ല. പട്ടിയുണ്ട് സൂക്ഷിക്കുക"

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.