Saturday, March 07, 2020

പ്രിയം


 പത്രം തുറന്ന്
നിര്യാതരായവരുടെ കോളം
അരിച്ചുപെറുക്കി
വേണ്ടപ്പെട്ടവരാരും
പോയിട്ടില്ലെന്നറിഞ്ഞു
സന്തോഷിച്ചു.
അപ്പോളാണ് അമ്മ പറഞ്ഞത്
എല്ലാവരും ആർക്കെങ്കിലുമൊക്കെ
പ്രിയപ്പെട്ടവരല്ലേയെന്ന്..

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.