Wednesday, October 30, 2019

കൊല്ലണം അവരെ...

വാളയാർ കുരുതിയിൽ മനംനൊന്ത് കുറിച്ച വരികൾ

കൊല്ലണം അവരെ...

ആരെയും അറിയിക്കാതെ പഠനം തുടർന്നു,
വൈകിട്ടെത്തുന്ന മാമൻമാരുടെ
തൊടലും, പിടിക്കലും, മടിയിലിരുത്തലും

അച്ഛനും അമ്മയ്ക്കും നോട്ടുകൾ നീട്ടും
അതു വാങ്ങിയെടുത്തവർ കണ്ണുകൾ പൂട്ടും

പൊതികൾ തുറന്നവർ ഭക്ഷണം നിരത്തും
വിശപ്പിന്റെ മുന്നിലവർ പലതും കണ്ടില്ലെന്നു നടിക്കും

വീട് മദ്യം വിളമ്പും ശാലയായി മാറ്റും

ഇരുട്ടിന്റെ മറവിൽ ആ നരാധമന്മാർ
കരയിച്ച്, വാപൊത്തി, ഞെരിച്ചമർത്തും
പൊടുന്നനെ മിണ്ടാതെ യാത്രയാവും

ദൈവമില്ലാത്തോരു ദൈവത്തിൽ നാടിത്
കൊന്നവർ മാന്യരായ് വിലസുന്ന നാടിത്
സാധുവിനെ ചൂണ്ടും നിയമത്തിൻ നാടിത്

 നാളെ പുതുമ തേടി അവർ വീണ്ടും വരും
ഉള്ളതിൽ കിളുന്ത്‌ കുഞ്ഞുങ്ങളെ തേടി,
അതിന്റെ അറുതിക്കായ്
കൊല്ലുന്ന നിയമം വേണം
ഒരു കുഞ്ഞിനെ തോണ്ടുമ്പോൾ
ഒരു സ്ത്രീയെ പിടിക്കുമ്പോൾ
ആ കൈ വിറയ്ക്കണം.

Tuesday, October 22, 2019

വിസിലും ബോർഡും ഒരു ചായയും

'എന്തേ വിസിലൊന്നും കേൾക്കുന്നില്ല?
എവിടെ അവൻ ചത്തോ?
ചായ കുടിക്കുകയായിരുന്ന
ഞാൻ തലയുയർത്തി നോക്കി,
പുറത്ത് ഹോട്ടലിന്റെ മുൻപിൽ
പാകമല്ലാത്ത പട്ടാള യൂണിഫോം അണിയിച്ചു
കഴുത്തിൽ "HOTEL" എന്ന ബോർഡും തൂക്കി
ചുണ്ടിൽ ഒരു വിസിലുമായി ഒരു പടുവൃദ്ധൻ.
ഊതി, ഊതി ക്ഷീണിച്ചിട്ടാവും
ആ പാവം നിശബ്ദനായത്.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.