Tuesday, July 30, 2019

ചങ്ങല

ഇവിടെ ജീവിക്കാനറിയില്ല,
ചെയ്യുന്നതൊക്കെ തെറ്റ്,
പറയുന്നതൊക്കെ തെറ്റ്,
മുന്നോട്ടുള്ള വഴികൾ ശൂന്യം
ഇതുമനസ്സിലാക്കിയാവും
അവർ എന്നെ
ചങ്ങലയ്ക്ക് ഉള്ളിലാക്കിയത്.

Sunday, July 07, 2019

മണ്ണ്

മണ്ണുതിന്നു വളർന്നെന്നെ
'മണ്ണ്'തിന്നുന്നതാണ് ജീവിതം

Saturday, July 06, 2019

നിരാശ

'ആശ'യുടെ പുറകെ നടന്നിട്ട്
നിരാശ മാത്രം മിച്ചം

Friday, July 05, 2019

സ്വപ്നം

നാളെയുടെ യാഥാർഥ്യങ്ങളെ
ഇന്നിന്റെ ക്യാൻവാസിൽ
വരയ്ക്കുന്ന ചിത്രങ്ങൾ

Thursday, July 04, 2019

ശിഥിലമാകുന്ന മാതൃത്വം

വാരിപുണരേണ്ട കൈകൾ
വരിഞ്ഞുമുറുക്കുന്ന കാലം.
കൊഞ്ചികളിക്കേണ്ട നാവുകൾ
അസഭ്യം പുലമ്പുന്ന കാലം
ഓമനിക്കേണ്ട ചുണ്ടുകൾ
കൊത്തിപ്പറിക്കുന്ന കാലം
അമ്മയെന്ന പുണ്യം
ഒരു സത്വമായ്‌ മാറുന്ന
കലികാല വൈഭവം

Wednesday, July 03, 2019

പ്രണയം

പരിണയിച്ചവളെ
പാടേ മറന്നിട്ട്
മനസ്സിൽ പരിഗ്രഹിച്ചവളുടെ
പുറകെ പോകുന്നതാണ്
ഇന്നിന്റെ പ്രണയം

Tuesday, July 02, 2019

നിയമം

കരിഞ്ഞു തീർന്ന മകളെ
നിന്നെ പച്ചയ്ക്ക് കത്തിച്ചവനെ
കൊല്ലാതെവിടാൻ
കഴിവുള്ള നിയമമുണ്ടിവിടെ

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.