Monday, May 31, 2021

ഒന്നാം ക്ലാസ്സ്‌

വിഷയത്തിന്റെ ആഴമല്ല

വിഷമത്തിന്റെ ആഴമാണ്

ഒന്നാംക്ലാസ്സ്.

Sunday, May 30, 2021

സ്ത്രീ

നീ തീയാവണം

തീ കനലാവണം

എല്ലാവർക്കുമായ്

എരിയുമ്പോളും

തൊട്ടാൽ പൊള്ളണം

Saturday, May 29, 2021

Friday, May 28, 2021

ഒറ്റുകാർ

ഒറ്റുകാരെല്ലാവരും

ഒരുപോലായിരുന്നു

ഒന്നിച്ചു ചേർന്നവരെന്നെ

ഒറ്റയ്ക്കാക്കി.

Thursday, May 27, 2021

തനിയെ

ഒത്തിരിയിൽ നിന്ന്

ഒന്നിലേയ്ക്ക്

ഒതുങ്ങുന്നു.

Wednesday, May 26, 2021

Tuesday, May 25, 2021

ഇലകൾ പൂക്കളോട്

പെയ്തൊഴിഞ്ഞ മഴയിൽ

കാറ്റ് ഇലകളോട് എന്തോ മന്ത്രിച്ചു


അതാവാം ഇലകൾ

പൂക്കളോട് പറഞ്ഞത്

Monday, May 24, 2021

തീ

 ഒരു തീ 

നിന്നിൽ

ജ്വലിക്കണം

ആളിയങ്ങ് പടരണം.

Sunday, May 23, 2021

പിറന്നാൾ

ഒരു നൊമ്പരത്തിന്റെ

ബാക്കിപത്രം.

Saturday, May 22, 2021

വാക്ക്

വാക്കുകൾകൊണ്ട്

മുറിവേൽക്കും

അതേ നാവിലെ 

വാക്കുകൾ മുറിവ്

വെച്ചുകെട്ടും.

Friday, May 21, 2021

വിജയം

തോൽവികൾക്കിടയിൽ

ഒളിഞ്ഞിരിക്കുന്ന മാണിക്യം.

Thursday, May 20, 2021

ചുവപ്പ്

ചുവപ്പ്

ഒരു 

നിറംമാത്രമല്ല,

സിരകളെ ത്രസിപ്പിക്കും

ലഹരി..

Wednesday, May 19, 2021

മരണം

പങ്കിട്ട 

ജീവന്റെ 

ആകെ 

തുകയാണോ മരണം.

Tuesday, May 18, 2021

കടൽ

കണ്ണീരൊഴുകി കടലുണ്ടായി 

ചിരിയോ തിരയായ് മാറി


മനുഷ്യന്

സങ്കടവും  സന്തോഷവും വന്നാൽ

അവൻ ഇന്നും 

കടല് 

കാണാൻ പോകും


ആ കടൽ അവരെ കാറ്റയച്ച് പുൽകും 

അവരൊന്നായ് അലിയും

Monday, May 17, 2021

മണ്ണ്

മണ്ണ് 

വാരി തിന്നും

മണ്ണിനായ് 

കൊമ്പ് കോർക്കും

മണ്ണ് 

അളന്ന് തിരിക്കും

ഒടുക്കം 

മണ്ണിൽ അലിയും..

Sunday, May 16, 2021

യുവത്വം

ജാതിയോ
മതമോ
ഒന്നും നോക്കാതെ
വിളിപ്പുറത്തുള്ളവർ
പോരാളികൾ.

Saturday, May 15, 2021

അതിമോഹം

അടുക്കളയിൽനിന്ന് 

അരങ്ങത്തേക്ക് 

ഒരുലോകം

സ്വപ്നംകണ്ട പെണ്ണിനോട്

അവർ 

പറഞ്ഞത്.

Friday, May 14, 2021

നിഴൽ

കൂടെയുള്ളവൾ 

തണലാണവൾ

ശരിയാണവൾ

പ്രണയിനിയവൾ

അതെ

എന്റെ നിഴലാണവൾ

Thursday, May 13, 2021

" നീ "

കരിഞ്ഞുണങ്ങി തുടങ്ങിയ പൂങ്കാവനത്തിലേക്ക് നിന്റെ വരവ് ഒരു മഴപോലെയായിരുന്നു.


ഭൂമിമുഴുവൻ നനവിറങ്ങും എന്നു കരുതി കൊതിച്ചപ്പോൾ കുറുക്കന്റെ കല്യാണം പോലെ മഴയും വെയിലുമായി നീ എങ്ങോ മറഞ്ഞു.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.