ഒരു സായന്തനത്തിന്റെ ഊതിക്കാച്ചലിൽ നീ എന്റെ അരികത്തു വന്നു.
ഒരുപാടു നാളായി കാണാത്തതും വിളിക്കാത്തതും.
ആ പരിഭവം നിന്റെ മുഖത്ത് ദൃശ്യമായിരുന്നു.
എന്റെ അവസ്ഥ നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ് ഹോൺ മുഴക്കിയ കാറിലേക്ക് നീ നടന്നു നീങ്ങി, കണ്ണുകളിൽനിന്നു ഒഴുകിയിറങ്ങിയ കടൽ ഭൂമിയെ നനയിച്ചു...