വരുവിൻ
സോദരരെ ഉണർന്നെഴുന്നേൽക്കുവിൻ
സുവിശേഷമറിയിക്കും
സമയമിതായ്
പാപത്തിൻ
കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്
യേശുവിനോടൊപ്പമായിരിക്കാം
ഇനി, അവിടുത്തെ
ചാരത്തു മാത്രമാകാം
നിനക്കായ് മരിച്ചൊരു ദിവ്യകുമാരന്റെ
സ്മരണപുതുക്കും സമയമിത്
ഇരുകൈയ്യും കൂപ്പി മനസ്സോന്നോരുക്കി
ദൈവവിളിക്കായ് ഒരുങ്ങി നിൽക്കാം
ഇനി ദൈവമൊഴിക്കായ് കാതോര്ത്തിടാം
ചെയ്തൊരു
പാപ പരിഹാരം തേടി
പൊറുക്കേണ്ടവരോട്
സദയം പൊറുത്ത്
പഴയ
മനുഷ്യനെ ചെയ്തിയോടുപേക്ഷിച്ച്
ക്രിസ്തുവിൽ
പുതിയൊരു സൃഷ്ടിയാകാം
ഇനി
ആത്മാവ് നിറഞ്ഞോരു സൃഷ്ടിയാകാം