Wednesday, November 06, 2024

ഭയം

 മനസ്സുതുറന്നു സംസാരിക്കാൻ

ഒരാളില്ലാത്ത അവസ്ഥ 

ഭീകരമാണ്.

Wednesday, October 23, 2024

കാത്തിരുപ്പ്

 ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന 

ചോദ്യത്തിന് അവൾ പറയുവാ 

ഒരു കിനാവിന്റെ അത്രേന്ന്

Wednesday, October 09, 2024

അവനും അവളും

അവൾക്കായി കാത്തുവെച്ചതും കൊരുത്ത്കൂട്ടിയതും 

അവൾ കണ്ടില്ല


സ്വപ്നങ്ങൾക്ക് നിറം പടർന്നപ്പോൾ

അവൾ അവന്റെതന്നെ സുഹൃത്തുമായി 

ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു 


അവർ നടന്നകന്നു 

അവൻ ദൂരെനിന്ന് 

അവരുടെ കാൽപാടുകൾ 

നോക്കിനിന്നു...

അടുത്ത തിരമാല 

അവരുടെ കാൽപാടുകളും 

കവർന്നു മറഞ്ഞു 


അവൻ വീണ്ടും ഒറ്റയ്ക്കായി...

Saturday, August 24, 2024

ധീരത

ധീരന്മാർ ഒരിക്കലേ മരിക്കൂ 

പക്ഷേ ഭീരുക്കളോ പലകുറി 

ഇത്രയും പറഞ്ഞശേഷം 

380 കൊളെസ്ട്രോൾ ഉള്ള 

ജോസുകുട്ടി അടുത്ത കഷ്ണം 

ബീഫും മദ്യവും അകത്താക്കി....

Thursday, August 08, 2024

യാത്രമൊഴി

എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ആരാധിക്കുന്ന ആളാകൻ ശ്രമിച്ചു നടന്നില്ല


ആ മനസ്സിൽ ഒരു ചലനം പോലും ഉണ്ടാക്കാൻ കഴിയാത്തതെ തോറ്റുപോയി 

ആയതിനാൽ 

ഞാൻ സ്വപ്‌നങ്ങൾക്ക്‌ വിടചൊല്ലി 

വിധിക്ക് കീഴ്പ്പെട്ട് , മടങ്ങുന്നു 

ഓർമ്മകൾ വെടിയുംവരെ നെഞ്ചിൽ സൂക്ഷിക്കും.

Tuesday, June 18, 2024

യാത്രയയപ്പ്

ഒരു സായന്തനത്തിന്റെ ഊതിക്കാച്ചലിൽ നീ എന്റെ അരികത്തു  വന്നു.

ഒരുപാടു നാളായി കാണാത്തതും വിളിക്കാത്തതും.

ആ പരിഭവം നിന്റെ മുഖത്ത് ദൃശ്യമായിരുന്നു.

                                                               

എന്റെ അവസ്ഥ നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ് ഹോൺ മുഴക്കിയ കാറിലേക്ക്  നീ നടന്നു നീങ്ങി, കണ്ണുകളിൽനിന്നു ഒഴുകിയിറങ്ങിയ കടൽ ഭൂമിയെ നനയിച്ചു...

Tuesday, May 07, 2024

മാപ്പ്

 നിന്റെ വേദനകളെ നിന്നോടൊപ്പം ചേർന്ന് 

സഹിക്കാനും 


കാലിടറുമ്പോൾ ഒരു കൈത്താങ് ആകാനും 


നിന്റെ ദുഃഖങ്ങൾ പങ്കിട്ടു ആശ്വാസമേകാനും 


അവസാനം നിന്റെ ശ്വാസത്തിലൂടെ പോലും 

നിന്റെ അവസ്ഥ തിരിച്ചറിയാനും കഴിയുമ്പോളാണ് 

ഞാൻ നിന്നെ നേടുന്നത് 


എനിക്കറിയാം പക്ഷേ ഒത്തിരി ദുഖിച്ചിരിക്കുന്ന എനിക്ക് നിന്നെ കാണുന്നത് ഒത്തിരി സന്തോഷമാണ് എന്റെ വേദനകൾ ഞാനപ്പോൾ മറക്കും 


അത് നീ മനസ്സിലാക്കുമെന്ന് ഞാൻ കരുതി 


ക്ഷമിക്കൂ എന്നൊരു വാക്ക് മാത്രം 

Thursday, April 18, 2024

അവനും അവളും

പ്രണയത്തെ പുഷ്പിപ്പിക്കുന്ന ദേവീ

എന്തിനവൾക്ക് നീ 'അവനെ'

കാണിച്ചുകൊടുത്തു


അവളെ 

പ്രണയിക്കാനോ?


എന്റെ പ്രണയം അറിഞ്ഞിട്ടും

അവൾ എന്നോടടുക്കാത്തത് 

അവൻ കാരണമാണ് 


അവനോ അവളിൽനിന്നും 

അകന്ന് പറക്കുന്നു.. 

അവളോ 

അവനെമാത്രം 

തേടിത്തേടി നടക്കുന്നു


പലപ്പോളും എന്നോടാണ് 

അവൾ വഴി ചോദിച്ച് 

അവനെ തിരയുന്നത്  


എന്റെ വസന്തങ്ങളെ 

ഞാൻ അടവെച്ചു വിരിയിച്ചതും 

വഴി പിരിഞ്ഞു ഞാൻ അലഞ്ഞതും 

അവൾക്കുവേണ്ടി മാത്രമാണ് പക്ഷേ 

അവൾ അതൊന്നും 

കാണില്ല 

അറിയില്ല 

അറിഞ്ഞഭാവം നടിക്കില്ല 

കാരണം 

അവൾക്ക് അവനെ മാത്രം മതി 


എപ്പോൾ കണ്ടാലും കുറ്റങ്ങളും 

കുറവുകളും മാത്രം 

നിരത്തി അവൾ എന്നെ സ്വാഗതം ചെയ്യും . 

അവനെക്കുറിച്ചവൾക്ക് 

പറഞ്ഞാലും പറഞ്ഞാലും തീരില്ല 


അവസാനം ദേവി പ്രത്യക്ഷയായി 

എന്തു വേണം നിനക്കെന്നു ചോദിച്ചു 

ഒന്നുംപറയാൻ നാവ് പൊങ്ങിയില്ല 

വേദന കണ്ടപ്പോൾ ദേവി 

എന്റെ ജീവൻ ആവാഹിച്ചു മടങ്ങി.

Tuesday, April 09, 2024

സ്വപ്ന സുന്ദരി (ഒരു സ്വപ്നം)

തീയിൽ കുരുത്തവളേ 

നിന്നിലെ തീയാണ് 

എന്റെ ജീവൻ.


എന്നെങ്കിലും നിന്നെ 

എനിക്ക് കിട്ടുമെന്ന് 

ഞാൻ കണ്ടിരുന്ന 

സ്വപ്നങ്ങളാണ് 

എന്നെ വഴിനടത്തിയിരുന്നത്.

Saturday, March 09, 2024

വസന്തം

 നിന്റെ വരവ്

കൊഴിഞ്ഞ ഇലകൾക്ക് 

ഒരു വസന്തകാലത്തിന്റെ

ഉണർവ്വ് പകർന്നു.


Friday, March 08, 2024

കണ്ണുകൾ

 നിന്റെ കണ്ണുകളിൽ

 നോക്കിയിരിക്കുമ്പോൾ

കിട്ടുന്ന ആനന്ദം

ഒരു തിരമാലയ്ക്കും

തരാനായില്ല.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.