Thursday, May 07, 2026

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ

കേൾക്കുന്ന കൊണ്ടാവും 

എപ്പോഴും അലതല്ലി കരയുന്നത്.

Wednesday, May 06, 2026

നിനക്കു മാത്രമായ്

നിനക്കായ് കാത്തുനിന്ന വഴികളിൽ 

ഇന്നും എൻ പാദമുദ്ര കിടപ്പൂ

നിനക്കായി കരുതിയ ഇരിപ്പിടം

ഇന്നും ഒഴിഞ്ഞുതന്നെ കിടപ്പൂ


നിനക്ക് പാടാനായ് എഴുതിയ വരികൾ 

ഇന്നും ഗാനമാകാതെ കിടപ്പൂ

നിനക്കായ്‌ ഞാൻ പാടാറുള്ള പാട്ട് 

പിന്നിതുവരെ മൂളാതെ കിടപ്പൂ


നിന്നെ ചുംബിക്കാൻ കരുതിയ ചുണ്ടുകൾ 

ഉണങ്ങി വരണ്ടു കിടപ്പൂ

നിന്നെ പുണരാൻ കാത്തിരുന്ന കൈകൾ 

ഇന്ന് ചലനമറ്റ് കിടപ്പൂ


നിന്നിൽ കിടന്നു പറയാനുള്ള കഥകൾ 

സ്വപ്നങ്ങളായി തന്നെ കിടപ്പൂ

നിനക്കായി മാത്രം തുറക്കുന്ന മുറി 

അന്നുമുതൽ അടഞ്ഞു തന്നെ കിടപ്പൂ


നമ്മൾ ചേർന്ന് രുചിച്ച വിഭവങ്ങൾ 

പിന്നീട് നാവിൽ തൊടാതെ കിടപ്പൂ

നമ്മുടെ മാത്രമാം ആ മധുപാത്രം 

ഇന്നും മുറിയിൽ അലസമായി കിടപ്പൂ


നിനക്ക് വിളിക്കാൻ വാങ്ങിയ നമ്പർ 

ഇന്നും മുഴങ്ങാതെ കിടപ്പൂ

നിനക്കണിക്കാൻ കരുതിയ ദാവണി 

ഇന്നുമെൻ മുറിയിൽ കിടപ്പൂ


ഇനിയും നീ വരും എന്ന 

കിനാവിലാണെന്റെ ജീവിതം 

അലഞ്ഞുനടക്കുന്ന എൻ ഹൃദയം 

നിനക്കായ് കാതോർത്തിരിക്കുന്നു.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.