Friday, October 09, 2020

അഴകിയ രാവണൻ

നിന്റെ ചുണ്ടിലെ പുഞ്ചിരി

എന്റെ നെഞ്ചിലത്  പ്രണയമായ് 


നിന്റെ പൊഴിഞ്ഞയാ 

 വളപ്പൊട്ടുകൾ

എന്റെ കനവിലത് 

ഓർമ്മയാണ് 


നീ

വിരിയിക്കാൻ ഏൽപ്പിച്ച മയിൽ‌പീലിയോ

ഇന്നുമതാ പുസ്തകത്താളിലുണ്ട്


ബാഗുകൾ സൈക്കിളിൽ  തൂക്കി നാം നടന്നു


അകലുന്ന

 വഴികളിൽ 

നിന്നെനോക്കി 

ഞാൻ 

നിന്നു


ഒരുചിരി സമ്മാനിച്ച്

 നീ മടങ്ങി

നീ നടന്നകന്ന വഴികളിൽ ഞാൻ

കാത്തുവെച്ചത് പ്രണയം


ഒരു അഴകിയ രാവണനായ്

തിരികെവന്ന്

കൈക്കലാക്കാൻ കാത്തുവെച്ച പ്രണയം


നെഞ്ചിലൊരു നെരിപ്പോടുപോൽ എരിയുന്നു

നിന്നോടുള്ള

എന്റെ

പ്രണയം

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.