Thursday, November 30, 2023

സ്നേഹം

എന്നെ എന്തിനിത്ര

 ഭ്രാന്തനായി നീ

പ്രണയിക്കുന്നു

എന്ന ചോദ്യത്തിന്റെ

ഉത്തരമാണ് രസം

"ആ മുഖത്തെ ചിരി കാണാൻ"

Tuesday, November 14, 2023

പൊസ്സസ്സീവ്നെസ്സ്

നിന്നിൽ ഞാൻ നടപ്പാക്കിയ

നിയന്ത്രണങ്ങൾ സ്നേഹത്തിന്റെ

നൂലിലായിരുന്നു കൊരുത്തത്

അത് നീ കണ്ടില്ല.

Saturday, November 11, 2023

പക

എരിഞ്ഞടങ്ങാൻ

തുടങ്ങിയ ജീവിതം

 തിരിച്ചുപിടിച്ചത്

അവനോടുള്ള

പക കാരണമാണ്

അവന്റെ മുന്നിൽ

വിജയിച്ചു കാണിക്കണം

എന്ന ആഗ്രഹത്തിൽ നിന്നാവാം

ഈ പക വന്നത്.


Thursday, November 02, 2023

ജീവിതം

 ആരും കൂടെയില്ല


ആരും കൂടെയുണ്ടാവില്ല


ഈ തിരിച്ചറിവിൽനിന്നാണ്

ഒരാൾ ജീവിക്കാൻ തുടങ്ങുന്നത്.

Sunday, October 22, 2023

143

 നീ തന്നത് മഞ്ചാടി

ഞാൻ തന്നത് നെഞ്ചാടീ.

                 /

നീ തന്നത് മഞ്ചാടി

എന്റെ നെഞ്ചാടീ

Sunday, October 08, 2023

ഒഴിഞ്ഞ പാത്രത്തിന് പറയാനുള്ളത്

ഒഴിഞ്ഞ പാത്രമായതോടെയാണ്

ഞാൻ

പലതും

തിരിച്ചറിഞ്ഞത്.

Thursday, October 05, 2023

ഡയറി

എനിക്ക് നീ ആരാണെന്ന്

നിനക്കറിയണോങ്കിൽ

ആ ഡയറി തുറക്ക്

വേറെ ഒരാളെ നിനക്കവിടെ

കാണാനാവില്ല.

Wednesday, October 04, 2023

ജയ ഹേ

4 മണിയുടെ

സ്വാതന്ത്ര്യത്തിലേക്കുള്ള

വിസിൽ

Tuesday, October 03, 2023

ദാരിദ്രരേഖ

വിശന്ന് കരഞ്ഞ

നമുക്കിടയിലൂടെ

കടന്നുപോയ

പാമ്പ്.

Monday, October 02, 2023

അതിർത്തിയിൽ വിരിഞ്ഞ പൂവ്

വെടിയുണ്ടകൾ തകർത്ത

ജീവിതങ്ങളുടെ ഓർമ്മയ്ക്കായ്

തനിയെ വളർന്ന പൂവ്

Sunday, October 01, 2023

ഈയൽ

വെളിച്ചം തേടി പോയി

ജീവിതം ഇരുട്ടിലായി.

Saturday, September 30, 2023

ആശുപത്രി- ഒരോർമ്മ

ഒരുമിച്ചു തുടങ്ങിയ യാത്ര

ഒരാശുപത്രിയിൽ അവസാനിച്ചപ്പോൾ

ഒരാൾ എന്നെന്നേക്കുമായി

ഒറ്റയ്ക്കായി.

Friday, September 29, 2023

വിജനത

അവൾ പടിയിറങ്ങി

വിജനത പടികയറി

Thursday, September 28, 2023

അറ്റുപോയത്

അറ്റുപ്പോയ മനസ്സുകൾ

തുന്നിച്ചേർക്കാൻ

കഴിയാത്ത ആശുപത്രികളാണ്

നമ്മൾ.

Wednesday, September 27, 2023

പ്രതീക്ഷ

നീ എന്റെകൂടെയുണ്ട്

എന്നതാണ് ഏറ്റവും

വലിയ പ്രതീക്ഷ.

Tuesday, September 26, 2023

വിട

ഇനിയും അവശേഷിക്കുന്നു

ഒരു ക്ലാസ്സുകൂടി 

പക്ഷേ...

വിട പറയാൻ വെമ്പലായി.

താക്കോൽ

ഓരോ പ്രഭാതത്തിന്റെയും താക്കോൽ

                നിന്റെ ചിരിയാണ്.

Monday, September 25, 2023

വിട

പെയ്തൊഴിഞ്ഞ മഴ

ഭൂമിയോട് മന്ത്രിച്ചത്.

Sunday, September 24, 2023

അലർച്ച

എനിക്കുമാത്രമറിയാവുന്ന 

വേദനയുടെ കൂമ്പാരത്തിൽ നിന്നാണ്

ഞാൻ അലറിയത്.

പക്ഷേ അത് കണ്ടുനിന്നവർ

എന്നെയൊരു ഭ്രാന്തനായി മുദ്രകുത്തി.

Saturday, September 23, 2023

മനസ്സ്

ജീവിതം പകുത്ത

പാതിക്ക്പോലും

കൊടുക്കാതെ

കാത്തു വെച്ചത്.

Friday, September 22, 2023

നാവ്

32 പല്ലിന്റെ

അകമ്പടിയും

തണലും കൊണ്ടാവും 

നാവ് തന്റേടിയായി

ഇന്നും ഒറ്റയ്ക്ക്

നിൽക്കുന്നത്.

Thursday, September 21, 2023

പ്രാർത്ഥന

ഞാനും

നീയും

ഒരു നൂലിലെ

മുത്തുകളാവുമ്പോൾ

സംഭവിക്കുന്നത്..

Wednesday, September 20, 2023

ചർച്ച

 ചർച്ചചെയ്യാനൊരുങ്ങിയ കാര്യങ്ങൾ

അംഗങ്ങൾക്കെതിരെ വരുമെന്നതിനാൽ

'ചർച്ച' പേപ്പറിൽ ഒതുക്കി.

Tuesday, September 19, 2023

സിഗ്നൽ

നിറഞ്ഞൊഴുകിയ നയനങ്ങൾക്ക് 

പകലിന്റെയും ഇരുളിന്റെയും

നിറങ്ങളുണ്ടായിരുന്നു.

Monday, September 18, 2023

ചുഴികൾ

ഇണയാക്കിയും

തുണയാക്കിയും

പ്രണയവഴിയിൽ

ചുഴികൾ സുലഭം.

Sunday, September 17, 2023

കാത്തിരിപ്പിന്റെ ഫലം

നിനക്കായ്‌ കാത്തിരുന്ന

രാവുകളെക്കാൾ കഠിനം

നിന്റെ മൗനമാണ്.

Saturday, September 16, 2023

ദൂരം

നമ്മുടെ സ്നേഹത്തിന്റെ ആഴമെത്രയെന്നു

ചോദിച്ചവരോട് ഞാൻ പറഞ്ഞു

ഒരു കിനാവിന്റെ ദൂരമാണെന്ന്.

Thursday, February 16, 2023

സുന്ദരി

കാർമുകിൽ പുണർന്ന നയനങ്ങളും

കാർവർണ്ണൻ നിറമാർന്ന കർകൂന്തലും

മാൻപേടയെപോലുള്ള ഇമവെട്ടലും

നെറ്റിയെ പകുക്കുന്ന സിന്ദൂരവും

ഒന്നിച്ചിണക്കുന്ന സംസാരവും

മൊഞ്ചുള്ള നീ എന്റെ നെഞ്ചിലാണ്

ഉള്ളിന്റെ ഉള്ളിൽ കുടിയിരിപ്പൂ.

Thursday, February 02, 2023

നീ

 നടന്നകന്ന വഴികളിൽ 

നീ

അവശേഷിപ്പിച്ച കാൽപാടുകൾ

 എനിക്ക് വഴിയായ് തെളിയും.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.