Thursday, October 29, 2020

വഴിയരികിൽ കണ്ടവർ

വഴിയരികിൽ  കണ്ടവരിൽ

ഒരാൾ കാവിമുണ്ടും

മറ്റേയാൾ ചുവപ്പ്മുണ്ടും ഉടുത്തിരുന്നു

അവർ

പരസ്പരം 

ജീവനെടുക്കാനായി അഞ്ഞ് കുത്തി 

രണ്ടുപേരിൽനിന്നും

ഒരേനിറത്തിലെ ചോരചീറ്റി

കണ്ടുനിന്നവർ ഭാഗം തിരിഞ്ഞ് വഴക്കിട്ട് മടങ്ങി.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.