Friday, February 28, 2020

മുഖം മൂടി

മുഖം മനസ്സിന്റെ കണ്ണാടി
മുഖം മൂടിയാൽ കണ്ണടഞ്ഞു മനസ്സും

Thursday, February 27, 2020

കാലം

കഴിഞ്ഞ വസന്തത്തിന്റെ
കൊഴിഞ്ഞ ഇലകളാണ് കാലം..

Wednesday, February 26, 2020

മരണം

നിശബ്ദത തളംകെട്ടിയ
നടുത്തളം തന്നിട്ട്
ഒന്നും പറയാതെ പോയി.

Tuesday, February 25, 2020

ഫുൾസ്റ്റോപ്പ്‌.

ജീവിതം വഴിമുട്ടുമ്പോൾ
ഫുൾ സ്റ്റോപ്പ്‌ (.) ഇട്ടാലോ
എന്നാലോചിക്കും
പിന്നെ
കുറച്ച് നീട്ടി
ഒരു കോമായിൽ (, ) നിർത്തും.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.