മനസ്സില്‍ നിറയുന്ന ചിന്തകള്‍
ആത്മ സൌന്ദര്യമാണ് പ്രണയം.
Sunday, June 14, 2026
Thursday, May 07, 2026
Wednesday, May 06, 2026
നിനക്കു മാത്രമായ്
നിനക്കായ് കാത്തുനിന്ന വഴികളിൽ
ഇന്നും എൻ പാദമുദ്ര കിടപ്പൂ
നിനക്കായി കരുതിയ ഇരിപ്പിടം
ഇന്നും ഒഴിഞ്ഞുതന്നെ കിടപ്പൂ
നിനക്ക് പാടാനായ് എഴുതിയ വരികൾ
ഇന്നും ഗാനമാകാതെ കിടപ്പൂ
നിനക്കായ് ഞാൻ പാടാറുള്ള പാട്ട്
പിന്നിതുവരെ മൂളാതെ കിടപ്പൂ
നിന്നെ ചുംബിക്കാൻ കരുതിയ ചുണ്ടുകൾ
ഉണങ്ങി വരണ്ടു കിടപ്പൂ
നിന്നെ പുണരാൻ കാത്തിരുന്ന കൈകൾ
ഇന്ന് ചലനമറ്റ് കിടപ്പൂ
നിന്നിൽ കിടന്നു പറയാനുള്ള കഥകൾ
സ്വപ്നങ്ങളായി തന്നെ കിടപ്പൂ
നിനക്കായി മാത്രം തുറക്കുന്ന മുറി
അന്നുമുതൽ അടഞ്ഞു തന്നെ കിടപ്പൂ
നമ്മൾ ചേർന്ന് രുചിച്ച വിഭവങ്ങൾ
പിന്നീട് നാവിൽ തൊടാതെ കിടപ്പൂ
നമ്മുടെ മാത്രമാം ആ മധുപാത്രം
ഇന്നും മുറിയിൽ അലസമായി കിടപ്പൂ
നിനക്ക് വിളിക്കാൻ വാങ്ങിയ നമ്പർ
ഇന്നും മുഴങ്ങാതെ കിടപ്പൂ
നിനക്കണിക്കാൻ കരുതിയ ദാവണി
ഇന്നുമെൻ മുറിയിൽ കിടപ്പൂ
ഇനിയും നീ വരും എന്ന
കിനാവിലാണെന്റെ ജീവിതം
അലഞ്ഞുനടക്കുന്ന എൻ ഹൃദയം
നിനക്കായ് കാതോർത്തിരിക്കുന്നു.
Tuesday, May 05, 2026
Monday, May 04, 2026
Sunday, May 03, 2026
Saturday, May 02, 2026
Friday, May 01, 2026
കാത്തിരുപ്പ്
ഇനിയുമെത്രനാൾ കാത്തിരിക്കണമെന്ന ചോദ്യത്തിന് അവൾ പറയുവാ "ഒരു കിനാവിന്റെ ദൂരമെന്ന്"
-
നമ്മുടെ കഥാപാത്രം സൂസൻ തോമസ് പഠിക്കാൻ വലിയ കഴിവൊന്നുമില്ലായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ നഴ്സിങ് പഠിച്ചു പാസ്സായി. സൂസൻ എന്ന് നാട്ടിൽ പറഞ്...
-
അവൾ പോയപ്പോൾ സമാധാനവും പോയി... കാരണം സമാധാനത്തിന്റെ താക്കോലും അവൾ കൂടെ കൊണ്ടുപോയി 💝



