Sunday, October 31, 2021

കള്ളുകുടി നിർത്തൽ

കള്ളുകുടി നിർത്താൻ   

എളുപ്പമാണ് 

തുടങ്ങാനും. 

Sunday, July 18, 2021

കടം

ജീവിതം 

തന്നവർക്ക്

എന്തു കൊടുത്താണ്

കടം വീട്ടുക.

Saturday, July 17, 2021

തീരം

കടലിന്റെ തീരം

കരയാണ്


വാക്കിന്റെ തീരമോ

കവിതയും.

Wednesday, July 07, 2021

ചെരുപ്പ്

കാലുമാറുന്നതിനാലാവാം

ചെരുപ്പിനൊക്കെ

ഒരേ സൈസ് 

Tuesday, July 06, 2021

വിവാദം

വിവാദം

നിങ്ങളെ

നായകനാക്കും..

Monday, July 05, 2021

കടം

പ്രണയം കടം കൊടുത്തവൾ

ഇന്നലെയും വിളിച്ചു

            മകന്റെ

അഡ്മിഷനുവേണ്ടി

അവൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക്

വിളിക്കും

കടം ഞാൻ മറന്നോ എന്നറിയാൻ.

Sunday, July 04, 2021

ദേശാടനം

മക്കൾ നഗരത്തിൽ

ഉദ്യോഗസ്ഥ പ്രമുഖരായി

വഴിയേ

അച്ഛൻ ഫ്ലാറ്റിലെ

കാവൽക്കാരനായി

അമ്മയുള്ളതിനാൽ 

വേലക്കാരിയെ

ഒഴിവാക്കി


ഒരു വൃദ്ധദിനത്തിൽ

ആരെയുമറിയിക്കാതെ

അവർ

ദേശാടനത്തിനിറങ്ങി.

Saturday, July 03, 2021

മരണക്കിണർ

മകൻ വണ്ടി ഓടിക്കുമ്പോൾ 

അമ്മയുടെ നെഞ്ചിലാണ്

മരണക്കിണർ.

Friday, July 02, 2021

കിളിയുടെ ആകാശം

 കിളിയുടെ ആകാശം

മനസ്സുപോലെ


ഇഷ്ടത്തിനനുസരിച്ച്

നിറം മാറും,


ചിലപ്പോൾ ചൂടാകും,


 ഉച്ചത്തിൽവഴക്കിടും


ചിലപ്പോൾ തോരാതെ

              കരയും.

Thursday, July 01, 2021

കൊല

പത്തൊൻപതിൽ 

തൂങ്ങി ചാകാതിരിക്കാൻ 


പാമ്പുകടിച്ചവൾ

മരിക്കാതിരിക്കാൻ


പണം തൂക്കി അവളെ 

കൊല്ലാതിരിക്കാൻ 


ആ അമ്മ അവളുടെ

കഴുത്ത് ഞെരിച്ചു

കൊന്നു.

Wednesday, June 30, 2021

കവിയോടൊപ്പം

അക്ഷരങ്ങൾക്കൊണ്ട്

മായാജാലം കാട്ടുന്ന

കവി

എന്നുമൊരു

സ്വപ്നമായിരുന്നു.


ഒരിക്കൽ കവിയോടൊപ്പം

കുറച്ചു നിമിഷങ്ങൾ


അന്ന് 

അദ്ദേഹം സ്വപ്നത്തിന്റ

രൂപക്കൂടുകൾ പൊളിച്ചിറങ്ങി

എന്നെ

ചേർത്തുപിടിച്ചു.

Tuesday, June 29, 2021

കോടതി

ആ കുഞ്ഞുങ്ങൾക്ക്

കോടതി 

എന്നും മറക്കാത്ത

ഓർമ്മയാണ്

അവിടെവെച്ചാണ് 

അമ്മ അച്ഛനെ വേണ്ടെന്നും

അച്ഛൻ അമ്മയെ വേണ്ടെന്നും പറഞ്ഞത്.

Monday, June 28, 2021

ജീവന്റെ ഗീതം

ജീവന്റെ ഗീതം

പാടേണ്ടവരുടെ

കഴുത്തുഞെരിച്ചിട്ട്

ജീവനായ് കേഴുന്നു.

Sunday, June 27, 2021

ചായ

തൂവെള്ള പാലിൽ

പൊടിയിട്ടാൽ

നിറം മാറും

മണം മാറും

ചായ ആകും


തുവെള്ള മനസ്സിൽ

ശത്രുതയിട്ടാൽ

പക ഉണരും

വൈരം നിറയും

മൃഗം ആകും.

Saturday, June 26, 2021

ഉയരെ

ഉയരെ പറക്കാൻ

കൊതിച്ച അവളുടെ

ചിറകുകൾ അറുത്തിട്ട്

അവർ പറഞ്ഞു

അവൾ പറക്കട്ടെ

Friday, June 25, 2021

രസം

ഒരു രസത്തിന് തുടങ്ങിയ ശീലങ്ങൾ

ഒരുപാട് രസമായിപ്പോയി

ദുശീലങ്ങളായി

ഇന്നും കൂടെയുണ്ട്.

Thursday, June 24, 2021

ആയുധം

അവന്റെ നെഞ്ചിൽ

ആയുധം ഇറക്കി ഞാൻ

നേതാവായി


നാളെയീ സ്ഥാനത്തിനായ്

എന്റെ നെഞ്ചിലും ഇറക്കും.

Wednesday, June 23, 2021

പെങ്ങൾ

എന്നെഴുതാൻ പോലും

പേടിയാണ്  കാരണം

അവളുടെ കൂടെ 

 എത്ര കൊടുത്താൽ

അവൾക്കൊരു നല്ല

ജീവിതം കിട്ടും എന്നോർത്ത്

Tuesday, June 22, 2021

സ്വപ്നം, ദുഃസ്വപ്നം

ഭാര്യ ഇന്നൊരു സ്വപ്നം

കണ്ടു ജോലിക്കായി

വിദൂരത്ത് പോയ ഞാൻ

ഒരു പെട്ടിയിൽ മടങ്ങി

വരുന്നു.


ഉറക്കത്തിന്റെ ആലസ്യത്തിൽനിന്നും

കണ്ണും തിരുമ്മി എണീറ്റപ്പോ

അരികത്ത് ഞാൻ


പിന്നെ ഒരൊറ്റ

കരച്ചിലായിരുന്നു.

Monday, June 21, 2021

യാത്രയിൽ നാം

(അകാലത്തിൽ പിരിഞ്ഞ

കൂട്ടുകാരന് വേണ്ടി)


യാത്രയിലാണ് നാം

ജീവിതയാത്രയിൽ


ഏതോ ഒരു ബിന്ദുവിൽ

നമ്മൾ ഒത്തുചേർന്നു


യാത്രപറയാതെ

നീ എങ്ങോ അകന്നു


നീ പകുത്ത സന്തോഷം

അനിർവചനീയം


വീണ്ടും നിന്നെ കാണാനായ്

ഈ യാത്ര തുടരുന്നു.

Sunday, June 20, 2021

തണലില്ലാത്ത മരം

ആ മരം വെട്ടാൻ കടയ്ക്കൽ

കത്തി വെച്ചപ്പോളാണ്

കിളികുഞ്ഞുങ്ങളുടെ

കളകളാരവം കേട്ടത്.

Saturday, June 19, 2021

വായന

 വഴിയിൽ കിടന്ന

കടലാസ് വായിച്ചപ്പോളാണ്

അക്ഷരങ്ങൾകൂട്ടി

വായന പഠിപ്പിച്ച സാറിനെ ഓർത്തത്.

Friday, June 18, 2021

കുട

മഴയുടെ

വിലയറിയണമെങ്കിൽ

കുട വേണം.

Thursday, June 17, 2021

ഓൺലൈൻ ക്ലാസ്സ്

കുട്ടികൾ നന്നായ് അണിഞ്ഞൊരുങ്ങി


പുസ്തകം എല്ലാം

എടുത്തൊരുങ്ങി


 പേനയും പെൻസിലും ബോക്സിലാക്കി


ഫോണിലോ ജിബികൾ

ചാർജ്ജിലാക്കി


ടീവിയിലെ ചാനൽ

കണ്ടുനോക്കി


ഓൺലൈൻ ക്ലാസ്സിനായി

കാത്തുനിന്നു.

Wednesday, June 16, 2021

കൂട്

കൂട്ടുകൂടാൻ പണിതുനാം


കൂട്ടുചേരാൻ പണിതുനാം


കൂട് തീർന്ന നേരത്ത്

കൂട് വിട്ടകന്നു നീ.

Tuesday, June 15, 2021

ആർത്തു പെയ്യുന്ന മഴ

പെട്ടന്ന് കടലിലെത്താനുള്ള

തൃഷ്ണയാണ്

ആർത്തു പെയ്യുന്ന മഴ.

Monday, June 14, 2021

സിനിമ

തലവര മാറ്റിയിരുന്ന

വെള്ളിയാഴ്ചകൾ

ഇന്ന്‌

ദുഖവെള്ളിക്ക് സമം

Sunday, June 13, 2021

തൊട്ടിൽ

തൊട്ടിൽ ഒരു

കുഞ്ഞായി

മാറുന്നു.

Saturday, June 12, 2021

അവൻ അവളോട്

ഇഷ്ടത്തിന്റെ,

പ്രണയത്തിന്റെ,

സ്നേഹത്തിന്റെ,

പാരമ്യത്തിൽ

ദിനരാത്രങ്ങൾ

പറന്നകന്നു.

Friday, June 11, 2021

കാട്

കാടിനെ കൊന്നപ്പോൾ

ഓർത്തില്ല

ശ്വാസത്തിനുവേണ്ടി

പിടയേണ്ടിവരുമെന്ന്.

Thursday, June 10, 2021

ഉത്തരക്കടലാസിലെ ഞാൻ

 അവൾ നിരത്തിയ

 ചോദ്യങ്ങളിൽ


എണ്ണി എണ്ണി കാണിച്ച

കുറവുകളിൽ


കൂട്ടിക്കിഴിച്ച്

അവസാനം

ശൂന്യമായിവന്നപ്പോൾ


ഒരു വാക്കും ഉരിയാടാനാവാതെ


ഉത്തരക്കടലാസിലെ ഞാൻ

വലിയൊരു തെറ്റായി മാറി.

Wednesday, June 09, 2021

അക്ഷരം

അറിവിന്റെ

ആദ്യാക്ഷരം

'അമ്മ'യാണ്.

Tuesday, June 08, 2021

പൂക്കാലം

ഒരു വസന്തത്തിന്റെ ഫോട്ടോഷൂട്ട്

Monday, June 07, 2021

സൂര്യൻ

സൂര്യൻ അസ്‌തമിച്ചപ്പോഴാണ് 

നാം ജയിച്ചത്.

Sunday, June 06, 2021

Saturday, June 05, 2021

മഴയിൽ ഞാൻ

കനലായ് എരിഞ്ഞ എന്നിലേയ്ക്ക്

മഴ

സ്നേഹവും

സാന്ത്വനവുമായി.

Friday, June 04, 2021

ഗുരു

അറിവിന്റെ ഭണ്ഡാരം

കഴിവിന്റെ കേദാരം

അനുഭവ സമ്പന്നൻ

ഗുരു തന്നെ ദൈവം.

Thursday, June 03, 2021

ലഹരി

നുരഞ്ഞു പൊന്തിയ ഗ്ലാസിലും

പടർന്നിറങ്ങിയ പുകയിലും

ഒളിച്ചിരുന്നൊരു മരണമേ

നിന്റെ പേരോ ലഹരി.

Wednesday, June 02, 2021

പ്രണയം

പ്രണയം മനുഷ്യനെ

ഉന്മത്തനാക്കുന്ന ലഹരി

Tuesday, June 01, 2021

ഇതൾ

കരുതിവെച്ച

സ്വപ്നമെല്ലാം

പൊലിഞ്ഞു


ആ ചെടിയെ

പിരിഞ്ഞപ്പോൾ.

Monday, May 31, 2021

ഒന്നാം ക്ലാസ്സ്‌

വിഷയത്തിന്റെ ആഴമല്ല

വിഷമത്തിന്റെ ആഴമാണ്

ഒന്നാംക്ലാസ്സ്.

Sunday, May 30, 2021

സ്ത്രീ

നീ തീയാവണം

തീ കനലാവണം

എല്ലാവർക്കുമായ്

എരിയുമ്പോളും

തൊട്ടാൽ പൊള്ളണം

Saturday, May 29, 2021

Friday, May 28, 2021

ഒറ്റുകാർ

ഒറ്റുകാരെല്ലാവരും

ഒരുപോലായിരുന്നു

ഒന്നിച്ചു ചേർന്നവരെന്നെ

ഒറ്റയ്ക്കാക്കി.

Thursday, May 27, 2021

തനിയെ

ഒത്തിരിയിൽ നിന്ന്

ഒന്നിലേയ്ക്ക്

ഒതുങ്ങുന്നു.

Wednesday, May 26, 2021

Tuesday, May 25, 2021

ഇലകൾ പൂക്കളോട്

പെയ്തൊഴിഞ്ഞ മഴയിൽ

കാറ്റ് ഇലകളോട് എന്തോ മന്ത്രിച്ചു


അതാവാം ഇലകൾ

പൂക്കളോട് പറഞ്ഞത്

Monday, May 24, 2021

തീ

 ഒരു തീ 

നിന്നിൽ

ജ്വലിക്കണം

ആളിയങ്ങ് പടരണം.

Sunday, May 23, 2021

പിറന്നാൾ

ഒരു നൊമ്പരത്തിന്റെ

ബാക്കിപത്രം.

Saturday, May 22, 2021

വാക്ക്

വാക്കുകൾകൊണ്ട്

മുറിവേൽക്കും

അതേ നാവിലെ 

വാക്കുകൾ മുറിവ്

വെച്ചുകെട്ടും.

Friday, May 21, 2021

വിജയം

തോൽവികൾക്കിടയിൽ

ഒളിഞ്ഞിരിക്കുന്ന മാണിക്യം.

Thursday, May 20, 2021

ചുവപ്പ്

ചുവപ്പ്

ഒരു 

നിറംമാത്രമല്ല,

സിരകളെ ത്രസിപ്പിക്കും

ലഹരി..

Wednesday, May 19, 2021

മരണം

പങ്കിട്ട 

ജീവന്റെ 

ആകെ 

തുകയാണോ മരണം.

Tuesday, May 18, 2021

കടൽ

കണ്ണീരൊഴുകി കടലുണ്ടായി 

ചിരിയോ തിരയായ് മാറി


മനുഷ്യന്

സങ്കടവും  സന്തോഷവും വന്നാൽ

അവൻ ഇന്നും 

കടല് 

കാണാൻ പോകും


ആ കടൽ അവരെ കാറ്റയച്ച് പുൽകും 

അവരൊന്നായ് അലിയും

Monday, May 17, 2021

മണ്ണ്

മണ്ണ് 

വാരി തിന്നും

മണ്ണിനായ് 

കൊമ്പ് കോർക്കും

മണ്ണ് 

അളന്ന് തിരിക്കും

ഒടുക്കം 

മണ്ണിൽ അലിയും..

Sunday, May 16, 2021

യുവത്വം

ജാതിയോ
മതമോ
ഒന്നും നോക്കാതെ
വിളിപ്പുറത്തുള്ളവർ
പോരാളികൾ.

Saturday, May 15, 2021

അതിമോഹം

അടുക്കളയിൽനിന്ന് 

അരങ്ങത്തേക്ക് 

ഒരുലോകം

സ്വപ്നംകണ്ട പെണ്ണിനോട്

അവർ 

പറഞ്ഞത്.

Friday, May 14, 2021

നിഴൽ

കൂടെയുള്ളവൾ 

തണലാണവൾ

ശരിയാണവൾ

പ്രണയിനിയവൾ

അതെ

എന്റെ നിഴലാണവൾ

Thursday, May 13, 2021

" നീ "

കരിഞ്ഞുണങ്ങി തുടങ്ങിയ പൂങ്കാവനത്തിലേക്ക് നിന്റെ വരവ് ഒരു മഴപോലെയായിരുന്നു.


ഭൂമിമുഴുവൻ നനവിറങ്ങും എന്നു കരുതി കൊതിച്ചപ്പോൾ കുറുക്കന്റെ കല്യാണം പോലെ മഴയും വെയിലുമായി നീ എങ്ങോ മറഞ്ഞു.

Tuesday, February 02, 2021

കണ്ണീർപ്പാടം

കർഷകവർഗ്ഗത്തെ

കാൽകീഴിലാക്കുവാൻ

കണ്ണീർപ്പാടത്ത്

വിത്തിറക്കി.

Monday, February 01, 2021

കവിത

ഞാൻ കവിയും

നീ രചനയും

നീയാണെൻ കവിത 

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.