Saturday, December 24, 2022

വിശപ്പ്

 വിശപ്പിന്റെ വിലയറിയണമെങ്കിൽ

പട്ടിണി കിടന്നേ പറ്റൂ 

Friday, December 23, 2022

ക്രിസ്തുമസ്

മനുഷ്യകുലത്തിനു വേണ്ടി 

മൂന്നാണിയിൽ

മരിക്കുന്നതിന്

മുന്നോടിയായി

മഞ്ഞുപെയ്യുന്ന

മഞ്ഞണിതോപ്പിൽ

മനുഷ്യനായ് 

മാടുകളുടെ ഇടയിൽ

ജനിച്ചു വീണു.

Thursday, December 22, 2022

കൊട്ടക നാട്ടിലെ തീയറ്റർ

വരവ് കുറഞ്ഞപ്പോൾ

കൊട്ടകയെ തട്ടി

പാർക്കിംഗ് ഗ്രൗണ്ടാക്കി

ആളുകൾ പാർക്ക്‌

 ചെയ്ത് മൊബൈലിൽ

സിനിമകണ്ട് കൈയടിച്ചു.

Wednesday, December 21, 2022

ലോട്ടറി

 ലോട്ടറിഎടുക്കാൻ

ഒരു അസാമാന്യ കഴിവുണ്ടെനിക്ക്

എത്ര എണ്ണം നിരത്തി വെച്ചാലും

അതിൽനിന്നും സമ്മാനമില്ലാത്തത് 

മാത്രം തിരഞ്ഞെടുക്കും.

Tuesday, December 20, 2022

നോട്ടം

 അവന്റെ നോട്ടം

ആ ബണ്ണിലേക്ക് ആയിരുന്നു


പക്ഷേ


കാലിയായ പോക്കേറ്റും

അതിലേറെ കാലിയായ

വയറുമായി

അവൻ യാത്ര തുടർന്നു

Monday, December 19, 2022

മെസ്സി

ലോകം മെസ്സിയുടെ

കാലുകളിലേക്ക്

ചുരുങ്ങുന്നു.

Sunday, December 18, 2022

സൈറൺ

ഓരോ

മുഴങ്ങലുകളും

ഓരോ

ഓർമ്മപ്പെടുത്തലുകളാണ്.

Saturday, December 17, 2022

ഒരുനാൾ

ഇന്നും ജീവിക്കുന്നത്

വീണ്ടും ഒരുമിച്ചുള്ള 

ഒരുനാളെങ്കിലും വരുമെന്ന

സ്വപ്‌നത്തിലാണ്

Friday, December 16, 2022

പ്രാർത്ഥന

ആഗ്രഹങ്ങളും

ആവശ്യങ്ങളും

കൊണ്ട്

ദൈവത്തിനു

സമർപ്പിക്കുന്ന

കവിതയാകുന്നു

പ്രാർത്ഥന.

Thursday, December 15, 2022

രാത്രിമഴ

തോരാതെ പെയ്ത മഴയിൽ

ഇരുളിന്റെ മറവിൽ

ഭൂമി ഉറങ്ങുമ്പോൾ 

അവർ ഒന്നുചേർന്നു

"ഇടിയും മിന്നലും"

ആലിംഗനബന്ധരായി.

Wednesday, December 14, 2022

പന്ത്

എനിക്കുകിട്ടുന്ന

ഓരോചവിട്ടിനും

നിങ്ങൾ നൽകുന്ന

ഹർഷാരവമാണ്

എന്റെ ആ'ശ്വാസം'

Sunday, June 05, 2022

മതം

നിങ്ങൾ മതത്തിലേക്ക്

തിരിഞ്ഞാൽ

ആദ്യം ചുരുങ്ങും

പിന്നെ മെരുങ്ങും

പിന്നത് വലയ്ക്കും

പിന്നെ പിരിക്കും.

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.