അതിർത്തി തിരിച്ചവർ വേലികെട്ടി
വേലി പൊളിച്ചവർ മതിൽ പടുത്തു
മതിലിന്റെ ഉള്ളിലവർ വീട് വെച്ചു
മതിലുപോലവർ മനസ്സും കെട്ടി
മണ്ണ് കാണാത്തപോൽ ടൈൽസ് പാകി
മുറ്റംചൂൽ അവർ ചുട്ടെരിച്ചു
ഗേറ്റിന് മുൻപിലവർ ബോർഡും തൂക്കി
"പൊതുവഴി അല്ല.
പട്ടിയുണ്ട് സൂക്ഷിക്കുക"
പത്രം തുറന്ന്
നിര്യാതരായവരുടെ കോളം
അരിച്ചുപെറുക്കി
വേണ്ടപ്പെട്ടവരാരും
പോയിട്ടില്ലെന്നറിഞ്ഞു
സന്തോഷിച്ചു.
അപ്പോളാണ്
അമ്മ
പറഞ്ഞത്
എല്ലാവരും
ആർക്കെങ്കിലുമൊക്കെ
പ്രിയപ്പെട്ടവരല്ലേയെന്ന്..