സ്ത്രീയെ
ഒരു ഉപഭോഗ വസ്തുവായ് മാറ്റുന്ന കാപാലികർ നിറഞ്ഞ ഈ കാലയളവിൽ നടക്കാവുന്ന ഒരു സംഭവം
ഭാവനയിൽ വിവരിക്കുന്നു. ഇതൊരു പുനർജന്മത്തിന്റെ കഥയാണ് വീട്ടിലെ ഉത്തരവദിത്തം
ചുമലിൽ വന്നപ്പൊ വിശക്കുന്ന വയറുകൾക്കു ആശ്വാസമാകാൻ പട്ടണത്തിൽ പോയി ജോലി
ചെയ്യേണ്ടിവന്ന ഒരു പെൺകൊടിയുടെ പുനർജന്മത്തിന്റെ കഥ, അവൾ നിങ്ങളോട്
അവളുടെ അനുഭവം വിവരിക്കുന്നു
അന്നു ജോലി കഴിഞ്ഞപ്പോ നേരം
ഇരുട്ടി
ഉടനെ ഇറങ്ങിയാ ബുസ്സിനായോടി
അവസാന ബസ്സിന്റെ
ബെല്ലൊന്നടിച്ചപ്പൊ
ഒടുവിലായ് ഞാനാ ശകടത്തിൽ കയറി
ഉള്ളിൽ കടന്നപ്പോ നെഞ്ചൊന്നു നടുങ്ങി
പുരുഷന്മാർ തിങ്ങിയ സർക്കാരിൻ ശകടം
സീറ്റുകൾ മൊത്തം അടക്കി ഇരിപ്പവർ
മാറേണ്ട മാന്യരോ ഉറക്കം നടിക്കുന്നു
ഏകയാം എന്നെ തുറിച്ചു നോക്കുന്നു
കാമം വിളയുന്ന ലാസ്യമാം പുഞ്ചിരി
ചിരിയോടെ പിന്നവർ കുശലം പറയുന്നു
അശ്ലീലചുവയുള്ള സംസാര ശകലങ്ങൾ
ആകെ തികട്ടുന്നു മദ്യത്തിൻ ഗന്ധം
മേെമ്പടിയായ് തുപ്പുന്ന
പാക്കിന്റെ മണവും
ആരോ കമട്ടിയ ഭക്ഷണ ഭാഗങ്ങൾ
അറിയാതെ ചവിട്ടി മാഞ്ഞതിൻ ലക്ഷണം
സഹായമോതുവാൻ ഒരുപാടു കരങ്ങൾ
എന്നോടടുക്കുവാൻ തുടിക്കുന്ന കണ്ണുകൾ
ഉപദേശം ഓതുന്ന മുഖങ്ങൾ അടുക്കുന്നു
സംരക്ഷണം കാട്ടി പലരും കടക്കുന്നു
കാമകണ്ണുകൾ വിറയോടടുക്കുന്നു
എന്നെ വിഴുങ്ങി ആ ഭീതി വളരുന്നു
വളർന്നു വളർന്നതു മലപോൽ
ഉറയ്ക്കുന്നു
ഭയമെന്നിൽ കാട്ടാതെ നോട്ടത്തിൽ
നിർത്തുന്നു
ഒരു ശരണം കിട്ടാൻ ആരെ വിളിച്ചിടും
എന്നെ രക്ഷിച്ചിടാൻ ആരിനി വന്നിടും
ഫോണെന്ന വസ്തുവിൻ വില ഞാൻ അറിയുന്നു
ഇല്ലാത്തതോർത്തെൻ മനസ്സു തേങ്ങുന്നു
ശക്തനാം ദൈവത്തെ മനമുരുകി
വിളിച്ചു ഞാൻ
ഈശ്വരാ കാക്കണെ എന്നുടെ മാനത്തെ
ഈ ലോകവഴിയിൽ പൊഴിക്കാതെ പവിത്രമായ്
ഇതുവരെ കാത്ത എൻ ചാരിത്ര
ശുദ്ധിയെ
പ്രാര്‍ത്ഥന തുടരവേ ഇറങ്ങേണ്ട
സ്ഥലമായി
ജീവനിൽ പേടിച്ചു
തിരക്കിട്ടിറങ്ങി
എൻ മേനിതേടി കരങ്ങൾ കറങ്ങുന്നു
അവയെല്ലാം വെട്ടിച്ചിറങ്ങി ഞാൻ
ഓടി
അകലെയായ് കാണുന്നു വീട്ടിലെ വെട്ടം
ആ കാഴ്ച എനിക്കാശ്വാസമായി
രക്ഷ കൈവന്നന്നു മനസ്സിൽ കരുതിട്ട്
വീടണഞ്ഞീടുവാൻ തിരക്കോടെ ഓടി
പെട്ടെന്നാരോയെൻ ഷാളിൽ
പിടിക്കുന്നു
വലിച്ചടുപ്പിച്ചെന്നെ
അവനിലേക്കാക്കുന്നു
ഇരുളിൽ തുറിക്കുന്ന മുഖം നോക്കി
ഞെട്ടി
പരിചയക്കാരനാം അയല്‍വാസി പയ്യനെ
അവനിലും സുഹ്രുത്തിലും മദ്യം മണത്തു
മയക്കുമരുന്നവർ കണ്ണുകൾ പൂട്ടി
ഇരുവരും വലിച്ചെന്നെ ഇരുളിൽ എത്തിച്ചു
ക്ഷീണിച്ചു വലഞ്ഞെന്നെ കൊതിയോടെ പകുത്തു
ശബ്ദം വരാതവർ തുണിവായിൽ തിരുകി
ഉടുതുണി വലിച്ചവർ ഭ്രാന്തമായ്
കീറി
നിമിഷ സുഖത്തിനു പറിച്ചെന്റെ
മേനി
സുബോധം തീണ്ടാഞ്ഞ കാമ വെറിയന്മാർ
ബോധം തെളിഞ്ഞ ഞാൻ ഞെട്ടി തരിച്ചു
ഇതുവരെ കാണാഞ്ഞ പുതിയ മുഖങ്ങൾ
അവർ വിളിച്ചെത്തിച്ച അവരുടെ കൂട്ടുകാർ
കഴുകന്മാർ അവരെന്നെ കൊത്തിപറിച്ചു
പിന്നവർ കൂട്ടമായി കൊതിയോടെ പൂകി
ആരോ മൊബൈലിലെൻ നഗ്നത പകർത്തി
പിന്നവൻ എല്ലാ മൊബൈലിലും നല്കി
നിമിഷങ്ങൾക്കുള്ളിൽ നെറ്റിലും
പകുത്തു
ലോകം മുഴുവനെൻ നഗ്നത കണ്ടു
സ്ത്രീവർഗ്ഗമെന്നെ വെറുപ്പോടെ നോക്കി
എല്ലാരും ചേർന്നെന്നെ ചൂടോടെ വിളിച്ചു
പേരിനു മുൻപിലായ് നാടിന്റെ പേരും
ദിനങ്ങൾ കടന്നു ഞാൻ പൊതുവായി
മാറി
ജീവിക്കുവാനായ് മടിക്കുത്തഴിച്ചു
അങ്ങിനെ ഞാനൊരു വേശ്യയായ് മാറി
നാടറിഞ്ഞീടുന്ന “വാസവദത്ത”