Saturday, May 27, 2017

"നിങ്ങളുടെ പ്രാർത്ഥന മാറ്റൂ"

വാര്‍ദ്ധക്യത്തെ കുറിച്ച് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റോവിങ് റിപ്പോർട്ടർ കണ്ടപ്പോൾ മനസ്സിൽ തെളിഞ്ഞ, 
ഒരമ്മ പറഞ്ഞ സ്വന്തം കഥ  

                                   "നിങ്ങളുടെ പ്രാർത്ഥന മാറ്റൂ"



അച്ഛൻ വലിച്ചു വലഞ്ഞിടുന്നു
കാറി തുപ്പി ഇറക്കിടുന്നു 

ജീവിതം നാൽകാലിൽ ഒതുക്കി  
ഞാനോ ജഡം പോലെ കിടപ്പിലാണ്  

ഞരങ്ങലും മൂളലും ഉച്ചത്തിലായി 
സീരിയൽ പോലും കേൾക്കാതെയായ് 

 ഭാര്യക്കും മക്കൾക്കും ശല്യമായി
 മാലിന്യം മണക്കുന്ന കൂനയായി  

വീടിനെ ചേർത്തോരു മുറി ഇറക്കി 
അകലെയായി  മാറ്റി അവരെ കൂട്ടിലാക്കി  

ആ 'അമ്മ ഓർത്തൊരു ബാല്യകാലം 
മകനെ വളർത്തിയ കുട്ടികാലം 

വാത്സല്യം പാലുമായി ചേർത്തു പകുത്തതും
വാശിക്ക് സ്നേഹിച്ചു കുട്ടിയെ പുണർന്നതും  

സ്നേഹിച്ച പെണ്ണിനെ ഇണയായ് കൊടുത്തതും  
പിന്നെ ഉടലിട്ട ദുരിത കയങ്ങളും 

ഓരോ തലയണമന്ത്രവും പാലിക്കാൻ 
ലോണുകൾ പെരുമഴപോലെ പെയ്തതും

അടയ്ക്കാൻ കഴിയാതെ ഉരുകി ഒലിച്ചതും
പിന്നെ പലിശയും പലിശേടെ പലിശയും 

ആ ജപ്തി ഒഴിവാക്കാൻ ഭൂമി പകുത്തതും 
ആർഭാടം കുറയ്ക്കാതെ ജീവിച്ചു പോന്നതും 

അവസാനം ഈ വീടുമാത്രമായി തീർന്നതും
കാലശേഷം മാത്രമായി വിൽപത്രം എഴുതിയതും

അല്ലെങ്കിൽ നേരത്തെ ഇറക്കി വിട്ടേനെ 
ഈ കട്ടിൽ പോലും നൽകാതെ നോക്കാതെ 

മരണം എന്തേ ഞങ്ങളെ പുൽകാതെ നിൽപ്പൂ
കാലന് പോലും വേണ്ടാതെ വിട്ടു 

മരണവും ഞങ്ങളെ ഒന്നിച്ചാക്കണേ ഈശരാ 
ഒറ്റയ്ക്കായാൽ പേറേണ്ട ദുരിതമോർമിച്ചെന്റെ 
നെറ്റി വിയർക്കുന്നു 

യുവത്വം ഒരു കൊടുംകാറ്റുപോൾ തീർന്നു 
വാര്‍ദ്ധക്യത്തിലോ  ഓരോ ശ്വാസവും ഓരോ യുഗങ്ങൾ 
ഞങ്ങൾക്കു കൂട്ടായി ശ്വാസവും നിഴലും 

മരണശേഷം ഇവർ നാടൊട്ടുക്കും പറയും 
സീരിയൽ കഥ പോലെ ഞങ്ങളെ നോക്കിയത് 

വഴിപാട് കഴിക്കുമ്പോൾ നേര്ച്ച ഒരുക്കുമ്പോൾ 
ഇനി നിങ്ങൾ നിങ്ങളുടെ പ്രാർത്ഥന മാറ്റൂ 

"ഈശ്വരാ നൽകണേ കനിവോടെ നൽകണേ 
മരണം വരെ ഞങ്ങളെ നോക്കുന്ന മക്കളെ"

1 comment:

  1. അളിയാ... വളരെ നന്നായിരിക്കുന്നു. ആശയം ഈ കവിത കൊണ്ടു നിർത്തരുത്, ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.