നിർമ്മലമായൊരു മാനസവും
കൈകളിൽ നിറകാഴ്ച ദ്രവ്യങ്ങളും
കാഴ്ചയായേകുന്നു ദിവ്യനാഥാ
കനിവോടെ ഈ കാഴ്ച സ്വീകരിക്കു
പാപങ്ങളെല്ലാം പൊറുത്തീടുക
തെറ്റുകളെല്ലാം ക്ഷമിച്ചീടുക
എന്നുടെ കുറവുകൾ നീക്കീടുക
അവിടുത്തെ ദാസനായ് മാറ്റീടുക
കാഴ്ചയായേകുന്ന എൻജീവിതം
കേവലം നിൻ തിരുദാനമത്രേ
എൻജീവനും നേടിയ നേട്ടങ്ങളും
കനിവോടെ സ്വീകരിച്ചനുഗ്രഹിക്കു
ആദ്യമായ് അങ്ങെന്നിൽ വന്നപോലെ
അവിടുത്തെ ചൈതന്യം നിറച്ചീടുക
ഈബലി ഉൾക്കൊള്ളും നിമിഷങ്ങളിൽ
കനിവോടെ അങ്ങെന്നിൽ നിരഞ്ഞീടുക
കൈകളിൽ നിറകാഴ്ച ദ്രവ്യങ്ങളും
കാഴ്ചയായേകുന്നു ദിവ്യനാഥാ
കനിവോടെ ഈ കാഴ്ച സ്വീകരിക്കു
പാപങ്ങളെല്ലാം പൊറുത്തീടുക
തെറ്റുകളെല്ലാം ക്ഷമിച്ചീടുക
എന്നുടെ കുറവുകൾ നീക്കീടുക
അവിടുത്തെ ദാസനായ് മാറ്റീടുക
കാഴ്ചയായേകുന്ന എൻജീവിതം
കേവലം നിൻ തിരുദാനമത്രേ
എൻജീവനും നേടിയ നേട്ടങ്ങളും
കനിവോടെ സ്വീകരിച്ചനുഗ്രഹിക്കു
ആദ്യമായ് അങ്ങെന്നിൽ വന്നപോലെ
അവിടുത്തെ ചൈതന്യം നിറച്ചീടുക
ഈബലി ഉൾക്കൊള്ളും നിമിഷങ്ങളിൽ
കനിവോടെ അങ്ങെന്നിൽ നിരഞ്ഞീടുക
No comments:
Post a Comment