Tuesday, May 28, 2019

ഒരു പള്ളി കഥ

അൾത്താരയിൽനിന്ന് ആ പുതുവൈദികൻ
അവിടെ ആരോ നടത്തിയ ഒരന്യായത്തെക്കുറിച്ച്
പറഞ്ഞു പറഞ്ഞു തുടങ്ങി പിന്നെ കത്തികയറി
ഇതൊരു കുഞ്ഞാടിന്റെ നെഞ്ചിൽ
കൂരമ്പായി തറച്ചു കുഞ്ഞാടുടനെ
വൈദികനു മുകളിലെ ദൈവവുമായി
ബന്ധപ്പെട്ടു ഒരു സ്ഥലംമാറ്റം തരപ്പെടുത്തി
                              പിറ്റേന്ന്
നന്മ പറഞ്ഞതിലെ തെറ്റിനെകുറിച്ചോർത്ത്
അവസാന ബലിയിൽ   അവനുവേണ്ടിയും
പ്രാർത്ഥിച്ച് നെടുവീർപ്പോടെയാ വൈദികൻ
ബലിപീഠം ചുംബിച്ചു പടിയിറങ്ങി.......

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.